നീ ഇന്നും ഉറങ്ങാന്‍ പോകുന്നു
നാളെ ഉണരും എന്ന വ്യാമോഹത്താല്‍
ഇന്നു നീ തുടങ്ങി വച്ച പലതും
നാളെ തീര്‍ക്കാം എന്ന മോഹത്താല്‍
ഉണര്‍ച്ച ഇല്ലാത്ത നിദ്ര തന്‍ വലയില്‍
പെട്ട് പോകില്ലെന്ന് നീ കരുതിയോ?
നാളെ എന്നത് നിന്‍റെ സ്വന്തമല്ലെന്ന്
സൗകര്യപൂര്‍വ്വം നീ വിസ്മരിച്ചുവോ ?
1 comment:
എഴുത്തിന്റെ വാതയനങ്ങളിലൂടെയുള്ള നിന്റെ ഈ ഒളിഞ്ഞു നോട്ടം എനിക്കിഷ്ടപ്പെട്ടു!!!
പരത്തി വായിക്കുക... കുറുക്കി എഴുതുക.. പടച്ചവന്‍ നിന്റെ സര്‍ഗാത്മക കഴിവുകളിലൂടെ നീയില്ലാത്ത നാളെകളിലും നിന്നെ ജീവിപ്പിക്കട്ടെ!!!
Post a Comment