Friday, November 20, 2009

പനി

പനി ഒരുത്തനെ പിടികൂടിയിരിക്കുന്നു
അവന്‍റെ ഉരുക്കുമുഷ്ടി വരെ വിറക്കുന്നു
നനയാത്ത കണ്ണുകളില്‍ ചുടുനീര്‍ തിളക്കുന്നു
ലോകം തന്നെ പിടിച്ചടക്കാം എന്ന് കരുതിയിരുന്നു
ഇപ്പോള്‍ അവന്‍റെ കട്ടില്‍ അവന് മതിയായിരിക്കുന്നു
ഇന്നലെ വരെ വിറപ്പിച്ചവന്‍ ഇന്നു കിടന്നു വിറക്കുന്നു

പനി വേറൊരുവനെയും പിടികൂടിയിരുന്നു
അവന്‍റെ കൈകള്‍ ആകാശത്തേക്ക് ഉയര്‍ന്നിരിക്കുന്നു
ഈറനണിഞ്ഞ കണ്ണുകളില്‍ വിനയം പ്രതിഫലിക്കുന്നു
ഈ ലോകം അവനെ എന്നും അത്ഭുതപ്പെടുത്തിയിരുന്നു
അതിനാല്‍ അവന്‍ മറ്റൊരു ലോകത്തിലെ വിജയം കൊതിക്കുന്നു
ഇന്നലെയും ഇന്നും അവനെ ഒരുപോലെ സന്തുഷ്ടനാക്കിയിരുന്നു

3 comments:

shahir chennamangallur said...

അഫ്സല്‍,
ഇയാള്‍ക്ക് ഇങ്ങനെ ഒരു പരിപാടിയും ഉണ്ടല്ലെ... കൊള്ളാം. ഞാന്‍ പിന്നീട് വായിക്കാം.
ഇപ്പോള്‍ സമയം വൈകി

Unknown said...

Wonderful...
Keep your thoughts posted always

മുഫാദ്‌/\mufad said...

രണ്ടു മുഖങ്ങള്‍ വരച്ചു വെച്ചിരിക്കുന്നു.നന്നായി.ആശംസകള്‍..