Tuesday, February 17, 2009

ബോയ്സ് ഇന്‍ ബാന്‍ഗ്ലൂര്‍ ഭാഗം I - Sarjapur road

ഒരുപാടു നാളുകള്‍ കാത്തിരുന്ന ശേഷം പ്രതീക്ഷിച്ചിരുന്ന ആ ഇമെയില്‍ വന്നു. ആകാംഷയോടെ തുറന്നു നോക്കി
Training : Bangalore
Posting : Bangalore
Reporting date : November 11th
എന്തോ ഒരു സന്തോഷം തോന്നി. എന്തായാലും പൂനെ, കൊല്‍ക്കത്ത എന്നിവിടെങ്ങളില്‍ പോസ്റ്റ് ചെയ്യപെടുന്നതിലും എന്ത് കൊണ്ടും നല്ലതാണല്ലോ ബാന്‍ഗ്ലൂര്‍. ആദ്യമായി കാശുണ്ടാക്കാന്‍ പോകുന്നു അതും ബാന്ഗ്ലൂരിലെ തിരക്കേടില്ലാത്ത ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍.
അങ്ങനെ നവംബര്‍ 11nu വേണ്ടിയുള്ള കാത്തിരിപ്പ്‌ തുടങ്ങി...


എന്‍റെ കോളേജില്‍ നിന്നു എനിക്ക് അധികമൊന്നും പരിചയമില്ലാത്ത jobin (പിന്നീട് വലിയ ധോസ്തുക്കള്‍ ആയി) എന്ന ഒരു കഥാപാത്രത്തിനും അതേ ദിവസം തന്നെ Reporting ഉണ്ടെന്ന് അറിയാന്‍ സാധിച്ചു. പക്ഷെ അവന്‍ ബസ്സ് ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്തതിനാലും, കമ്പനി തരുന്ന 3rd a/c ടിക്കറ്റ് വെറുതെ കളയണ്ട എന്ന് ഞാന്‍ തീരുമാനിച്ഛതിനാലും ഞങ്ങള്‍ വെവ്വേറെ വഴിക്ക് Bangalore എത്തി അവിടെ വച്ച് കാണാം എന്ന് തീരുമാനിച്ചു. jobin തല്ക്കാലം ചേട്ടന്‍റെ കൂടെയും ഞാന്‍ ഒരു ഫാമിലി ഫ്രെണ്ടിന്റെ വീട്ടിലും താമസിച്ചു വേറെ താമസ സൌകര്യം ഏര്‍പ്പാട് ചെയ്യാം എന്നും നിശ്ചയിച്ചു.
ജോബിനും unicornum (അവന്റെ ബൈക്ക് ) ഒന്‍പതാം തിയതിയും ഞാന്‍ ഒറ്റയ്ക്ക് പത്താം തിയതിയും Bangalore നഗരത്തില്‍ എത്തി ചേര്‍ന്നു. (Training പീരീഡ്‌ കഴിഞ്ഞു ഒരു പരീക്ഷ ഉണ്ടെന്നും അതില്‍ പൊട്ടിയാല്‍ പറഞ്ഞു വിടുമെന്നും ആരോ പറഞ്ഞു തന്നതിനാല്‍ പരീക്ഷ പാസ് ആയാല്‍ മാത്രം ബൈക്ക് കൊണ്ടു പോയാല്‍ മതി എന്ന് ഞാന്‍ നേരത്തെ തീര്നുമാനിച്ചതിനാല്‍ എന്‍റെ Pulsuvine വീട്ടില്‍ തന്നെ ആക്കിയിട്ടാണ് ഞാന്‍ പോയത്)

പത്താം തിയതി തന്നെ വീട് നോക്കാന്‍ ഇറങ്ങി. ബൈക്കില്‍ ചുറ്റി BTM first stagile പോഷ് വീടുകള്‍ എല്ലാം കണ്ടു വായ പൊളിച്ചു. For rent ബോര്‍ഡ് ഉണ്ടോ എന്ന് പ്രത്യേകം നോക്കാന്‍ ഞങ്ങള്‍ മറന്നില്ല. കുറെ കറങ്ങിയിട്ടും വീടൊന്നും കിട്ടാതായപ്പോള്‍ ഞങ്ങള്‍ അടുത്ത പ്ലാനിലേക്ക് കടക്കാന്‍ പ്ലാനിട്ടു.

Reporting venue കണ്ടു പിടിക്കലായിരുന്നു ആ പ്ലാന്‍. Doddekanahalli, Sarjapur road. അത്രെയും മാത്രമെ അറിയുള്ളു. Sarjapur road ഞങ്ങള്‍ നേരത്തെ കണ്ടു പിടിച്ചിടുണ്ടായിരുന്നു. ജോബിന്‍ താമസിക്കുന്നതിനു അടുത്തായിരുന്നു Sarjapur road. അത് കൊണ്ടു ബുദ്ധിപൂര്‍വ്വം ബൈക്ക് ഹോസ്റ്റലില്‍ വച്ച് ഞങ്ങള്‍ നടന്നു പോകാം എന്ന് കരുതി Sarjapur റോഡിലൂടെ നടത്തം ആരന്ഭിച്ച്ചു. ആകെ ബാനെര്‍ജി റോഡും ശന്മുഗം റോഡും അങ്ങനെ അല്ലറ ചില്ലറ റോഡുകള്‍ മാത്രം അറിയുന്ന ഞങ്ങള്‍ക്കുണ്ടോ Sarjapur റോഡിന്റെ നീളത്തിനെ കുറിച്ചു വല്ല വിവരവും. കുറെ ദൂരം നടക്കുമ്പോഴും ഇപ്പോള്‍ എത്തുമായിരിക്കും എന്ന പ്രതീക്ഷ കൈവിടാതെ ഞങ്ങള്‍ ആവേശത്തോടെ വലിഞ്ഞു നടന്നു. അര മണിക്കുറോളം നടന്നപ്പോള്‍ ഇതു ശരിയാവില്ല എന്ന് ഒരു ഉള്‍വിളി കിട്ടി. ഒരു ഓടോറിക്ഷയെ കൈ കാണിച്ചു നിര്‍ത്തി ഞങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള കൂലി ചോദിച്ചു. ഫിഫ്ടീ റുപീസ്‌ ആകും എന്ന് റിക്ഷ ഡ്രൈവര്‍ പറഞ്ഞതും ജോബിന്‍ ചാടി കയറി. എനിക്ക് എന്തോ പന്തികേട്‌ തോന്നിയെന്കിലും ഞാനും കയറി. പതുക്കെ ജോബിനോട് ചോദിച്ചു "നീ എത്ര രുപെയെന്നാണ് കേട്ടത്?". പതിനന്ജല്ലേ.. ഒരു സംശയവുമില്ലാതെ ജോബിന്‍ പറഞ്ഞു. എടേ ഫിഫ്ടി എന്നാണു പറഞ്ഞതു അമ്പതു നോട്ട് പതിനഞ്ചു ! സൈഡില്‍ ഞാന്‍ ഉണ്ടായത് കൊണ്ടു ജോബിന്‍ പുറത്തോട്ടു ചാടിയില്ല. ഞങ്ങള്‍ റിക്ഷാ സവാരി അടുത്ത കവലയില്‍ അവസാനിപ്പിച്ചു ഫിഫ്റീന്‍ റുപീസ്‌ കോടുത്തു

ഇത്രയും എത്തിയ സ്ഥിതിക്ക് ഇനി സ്ഥലം കണ്ടു പിടിച്ചിട്ടേ അടങ്ങു എന്ന വാശി ഞങ്ങളെ പിടികൂടി. ആരോടെക്കെയോ തിരക്കിയപ്പോള്‍ അവിടേക്ക് ബസ്സ് ഉണ്ടെന്നും morris Gate എന്ന സ്റ്റോപ്പില്‍ ഇറങ്ങിയാല്‍ മതിയെന്നും അറിയാന്‍ സാധിച്ചു.

ഒന്നും നോക്കാതെ അടുത്ത ബസില്‍ കയറി രണ്ടു morris Gate എടുത്തു. സ്ഥലം എത്തിയതും ചാടിയിറങ്ങി. Vasco da gama കാപ്പാട് ബീച്ചില്‍ ഇറങ്ങിയപ്പോള്‍ അനുഭവിച്ച സന്തോഷം ഞങ്ങള്‍ നേരിട്ടനുഭവിഛു. കമ്പനി ലോഗോ മനം നിറയെ കണ്ടു സന്തോഷത്തോടെ ഞങ്ങള്‍ മടങ്ങി...

(പിന്നീട് യാഹൂ മാപ്സില്‍ എടുത്തു നോക്കിയപ്പോള്‍ Sarjapur റോഡിന്റെ നീളം കണ്ടു ഞെട്ടി...ഏകദേശം 25 കിലോമീറ്റര്‍ നീളം ഉണ്ട് ആ റോഡിനു. പിന്നെ വേറൊരു കാര്യം ഈ Reporting venue ഇലേക്ക് കമ്പനി ബസ്സ് 11th രാവിലെ കോരമന്ഗലയില്‍് നിന്നും ഉണ്ടായിരുന്നു ... ഞങ്ങളുടെ ഒരു കാര്യമേ...)

4 comments:

Laurus nobilis said...

ningalennae blogger aaki :-) allae?

jobz said...

Kudulu gate anveshichulla yaathrayude vivaranam prasidheekarikkunna pankthikkaayi kaathirikkunnu....

ennu ore eliya aasvaadhakan..

Ashly said...

Welcome to Bangalore....nice to meet you... :)

Ammu said...

hey..ennanu blogging okke thudangiyathu..vaayikkan nalla rasamundu...kathayum kavithayam parayan kothikkunna hridayamundennu ariyillaayirunnu!!